ചാനലുകളിലെ അന്തി ചര്‍ച്ചകള്‍ നിര്‍ത്താറായോ?: പ്രേക്ഷകരുടെ അഭിപ്രായം എന്ത് ?

single-img
4 October 2017



“രാത്രിയിലെ ചാനല്‍ ചര്‍ച്ചകള്‍ പുലഭ്യം പറച്ചിലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന്‍. രാത്രിയിലെ ചാനല്‍ ചര്‍ച്ചകള്‍ അരോചകമാണെന്ന് മന്ത്രി ജി.സുധാകരന്‍. പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യല്‍ പോലെയാണ് ഇപ്പോഴത്തെ ചാനല്‍ ചര്‍ച്ചയെന്ന് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍”.

പല വേദികളിലായാണ് ഇവര്‍ അന്തി ചര്‍ച്ചകളെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഈ ഒരു അഭിപ്രായം തന്നെയാണോ സാധാരണക്കാരനും ഉള്ളത്?.

ആശയ സംവാദത്തിന്റെ നേര്‍രേഖയാകേണ്ട ചര്‍ച്ചകള്‍ വ്യക്തിഹത്യയുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും തര്‍ക്കത്തിലൊതുങ്ങി എന്ന തോന്നല്‍ സമൂഹത്തിനുണ്ടോ?.

മലയാളത്തിലെ ആദ്യ ന്യൂസ് ചാനലായ ഇന്ത്യാവിഷന്‍ തുടങ്ങിവെച്ച അന്തി ചര്‍ച്ച ചാനല്‍ മേധാവികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മാത്രമാകുന്നുണ്ടോ?.

അന്തി ചര്‍ച്ചകളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം ക്രോഡീകരിക്കുകയാണ് കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇ വാര്‍ത്ത.

അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമാണിത്. ഇതിലൂടെ പ്രേക്ഷകരുടെ യഥാര്‍ത്ഥ പള്‍സ് ചാനലുകാര്‍ക്കും അവതാരകര്‍ക്കും മനസ്സിലാക്കി കൊടുക്കുകയും ചെയ്യാം

വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത് ഇവിടെ

[poll id=”6″]

[poll id=”7″]

[poll id=”8″]

[poll id=”9″]

[poll id=”10″]