നാദിർഷാ അറസ്റ്റ് ഭയക്കേണ്ട; മുന്‍കൂര്‍ ജാമ്യഹർജി തീർപ്പാക്കി

single-img
4 October 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി.നിലവിൽ നാദിർഷായ്ക്കെതിരെ തെളിവുകളില്ലെന്നു പൊലീസ് അറിയിച്ച സാഹചര്യത്തിൽ അറസ്റ്റ് ഭയക്കേണ്ടതില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ചോദ്യം ചെയ്യലിനു വിളിപ്പിക്കുമ്പോൾ നാദിർഷാ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം.

സുനിൽ കുമാർ വിളിച്ചതുകൊണ്ട് മാത്രം നാദിർ ഷായെ പ്രതിയാക്കാനാക്കില്ലെന്നും വേണമെങ്കിൽ നടപടക്രമങ്ങൾ പാലിച്ച് അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.എല്ലാ സാക്ഷികളെയും പ്രതിയാക്കാനാകില്ലെന്നും ആ പഴുത് ഉപയോഗിച്ച് യഥാർഥ പ്രതികൾ രക്ഷപെടുമെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ നടന്‍ ദിലീപിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവധിച്ചിരുന്നു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.