മദ്യരാജാവ് വിജയ് മല്യ ല​ണ്ട​നി​ല്‍ അ​റ​സ്റ്റി​ല്‍;നിമിഷങ്ങള്‍ക്കകം ജാമ്യം

single-img
3 October 2017

ല​ണ്ട​ന്‍: വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ ഇ​ന്ത്യ​യി​ല്‍​നി​ന്നു മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ല​ണ്ട​നി​ല്‍ അ​റ​സ്റ്റി​ല്‍. എന്നാല്‍ നിമിഷങ്ങള്‍ക്കകം മല്ല്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇത് രണ്ടാം തവണയാണ് മല്യ ലണ്ടനില്‍ അറസ്റ്റിലാകുന്നതും കോടതി ജാമ്യം അനുവദിക്കുന്നതും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ല്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കോട്ലന്‍ഡ് യാര്‍ഡ് ആണ് മല്യയെ അറസ്റ്റ് ചെയ്തത്.

വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ കോടതികള്‍ മല്ല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.
രാജ്യത്തെ പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നാണ് കേസ്.