Sports

അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായി സ്‌പെയിന്‍ ടീം കൊച്ചിയിലെത്തി

അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായി സ്‌പെയിന്‍ ടീം കൊച്ചിയിലെത്തി. എത്തിഹാദ് എയര്‍വെയ്‌സില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഫിഫ ഒഫീഷ്യല്‍സും അന്‍വര്‍ സാദത്ത് എംഎല്‍എയും ചേര്‍ന്ന് സ്പാനിഷ് ടീമിനെ വിമാനത്താവളത്തില്‍ വരവേറ്റു.

മാഡ്രിഡില്‍ നിന്നും അബുദാബി വഴിയാണ് സ്പാനിഷ് ടീം കൊച്ചിയിലെത്തിയത്. ശനിയാഴ്ചയാണ് ലോകകപ്പില്‍ കൊച്ചിയിലെ ആദ്യ മത്സരങ്ങള്‍. വൈകീട്ട് അഞ്ചിന് നടക്കുന്ന കൊച്ചിയിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ബ്രസീലും സ്‌പെയ്‌നും ഏറ്റുമുട്ടും. അന്ന് രാത്രി എട്ടിനാണ് ഉത്തര കൊറിയ നൈജര്‍ മത്സരം.