ജനരക്ഷാ യാത്രക്ക് മുന്നോടിയായി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

single-img
3 October 2017

ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്യാന്‍ കണ്ണൂരിലെത്തിയ അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ പൊന്‍ കുടം സമര്‍പ്പിക്കുകയും ചെയ്തു.

കുമ്മനം രാജശേഖരന്‍, നളിന്‍ കുമാര്‍ കട്ടീല്‍, കെ.സുരേന്ദ്രന്‍ എന്നിവരും അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു. അര മണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ച ശേഷമാണ് അമിത് ഷാ പയ്യന്നുരിലെ ഉദ്ഘാടന വേദിയിലേക്ക് തിരിച്ചത്.