ഹൈദരാബാദില്‍ കനത്ത മഴയില്‍ മൂന്ന് മരണം; റോഡുകള്‍ വെള്ളത്തിനടിയില്‍

single-img
3 October 2017

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന കനത്ത മഴയിലും വെള്ളക്കെട്ടിലും എട്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ ചുവര്‍ ഇടിഞ്ഞുവീണും മറ്റൊരാള്‍ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.

67.6 മില്ലി മീറ്റര്‍ മഴയാണ് ഇന്നലെ വൈകുന്നേരം മാത്രം നഗരത്തില്‍ ലഭിച്ചത്. മഴയില്‍ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്ക് മുകളിലൂടെ വരെ വെള്ളം കുത്തിയൊഴുകുന്ന നിലയിലാണ്. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.