ഗൗരി ലങ്കേഷ് വധം: പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് കര്‍ണാടക സര്‍ക്കാര്‍

single-img
3 October 2017

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കെതിരായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി എന്‍.ഡി.ടിവിയോടാണ് ഇക്കാര്യം പറഞ്ഞത്.

കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവം നടന്ന് ഒരു മാസം തികയാന്‍ രണ്ടുദിവസം ശേഷിക്കെയാണ് പ്രതിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി വെളിപ്പെടുത്തിയത്. തീവ്രഹിന്ദു സംഘടനകളെയും മാവോവാദി സംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

സെപ്തംബര്‍ അഞ്ചിന് രാത്രി 8.05നാണ് ഗൗരി വെടിയേറ്റ് മരിച്ചത്. ഗൗരി വെടിയേറ്റു മരിക്കും മുമ്പ് രണ്ടു തവണ ഘാതകന്‍ അവരുടെ വീട്ടുപരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നിനും വൈകിട്ട് ഏഴിനും നടത്തിയ ഈ സന്ദര്‍ശനങ്ങളുടെ ദ്യശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.