സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

single-img
3 October 2017

സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ നാളെ മുതല്‍ 17 വരെ എകെജി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്.

ബംഗാളിലും ത്രിപുരയിലും സമാനമായ അവസ്ഥയാണെന്നും മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ 84 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അമിത്ഷാ പറഞ്ഞു. മനുഷ്യാവകാശത്തിന്റെ വക്താക്കള്‍ എന്തുകൊണ്ട് കേരളത്തിലെ അക്രമം കാണുന്നില്ലെന്നും അമിത്ഷാ ചോദിച്ചു.

സിപിഎം ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ അക്രമവും കൊലപാതകവും പതിവാണെന്നും അദ്ദേഹം പറഞ്ഞു. ആര് അക്രമം നടത്തിയാലും അത് കാണാനുള്ള കണ്ണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം. കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്രാപിച്ചതുമുതല്‍ കേരളം രക്തക്കളമായെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.