സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ദേഹമാസകലം പൊള്ളിച്ചു; മുതുകത്ത് വടി കൊണ്ട് അടിച്ചു: കൊല്ലത്ത് മൂന്നരവയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര പീഡനം

single-img
3 October 2017

കൊല്ലത്ത് മൂന്നര വയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും, പൊളളലേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു രണ്ടാനച്ഛന്റെ ക്രൂരത. ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ കുഞ്ഞ് ബോധരഹിതയായിരുന്നു.

നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടാനച്ഛന്‍ ആഷിഖ് സിഗരറ്റ് ലൈറ്റര്‍ കൊണ്ട് കുട്ടിയുടെ ദേഹമാസകലം പൊള്ളിച്ചിട്ടുണ്ട്. മുതുകത്ത് വടി കൊണ്ട് അടിച്ച പാടുമുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാനച്ഛനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. അമ്മയെയും കുഞ്ഞിനെയും കൊല്ലത്തെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റി.