പുതിയ 100 രൂപ നോട്ടുകള്‍ അടുത്തവര്‍ഷം

single-img
3 October 2017

ന്യൂഡല്‍ഹി: പുതുതായി രൂപകല്‍പന ചെയ്ത 100 രൂപ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ തുടങ്ങിയേക്കും. പുതിയ 200 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാണ് 100 രൂപയുടെ അച്ചടി തുടങ്ങുകയെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് അവസാനത്തോടെയാണ് 200 രൂപ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാവുക. നിലവിലുള്ള 100 രൂപ സമ്പദ്ഘടനയില്‍ തുടരും. ഇതിനെ ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളു. പുതിയ നോട്ടിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ല.