മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ: പ്രകാശ് ജാവദേക്കർ

single-img
2 October 2017

ന്യൂഡൽഹി: കേരളത്തിലെ സിപിഎം പ്രവർത്തകർ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. നിരന്തരം അക്രമങ്ങൾ നടത്തുന്ന സിപിഎമ്മുകാർ അതിനെ ഒരായുധമാക്കി മാറ്റുകയാണ്. 14 പേരാണ്, ഒന്നരവർഷത്തെ പിണറായി സർക്കാർ ഭരണത്തിനു ശേഷം കേരളത്തിൽ കൊല്ലപ്പെട്ടതെന്നും ജാവദേക്കർ പറഞ്ഞു.

സംസ്ഥാനത്തുടനീളം സിപിഎം അനുയായികൾ വൻതോതിലുള്ള അക്രമമാണ് അഴിച്ചുവിടുന്നത്. പക്ഷേ, സർക്കാരും പാർട്ടിയും ചേർന്ന് അവരെ സംരക്ഷിക്കുക്കുകയാണ്. ഇത്തരം കേസുകളിൽ സർക്കാർ വേണ്ട വിധത്തിൽ അന്വേഷണം നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അന്വേഷണം നടത്തുന്നില്ലെന്നും ജാവ്ദേക്കർ കുറ്റപ്പെടുത്തി.

സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വർഗീയ ശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് പ്രകാശ് ജാവ്ദേക്കർ സിപിഎമ്മിനെ കടന്നാക്രമിച്ചത്.