ജാവേദ്കറിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

single-img
2 October 2017

ന്യൂഡൽഹി: കേരളത്തിലെ സിപിഎം പ്രവർത്തകർ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറുടെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് ആർ എസ് എസ് അജണ്ടയാണെന്നും ഫെഡറൽ സംവിധാനനത്തിനു എതിരായി കേന്ദ്ര മന്ത്രിമാർ പ്രവർത്തിക്കുന്നത് ഭൂഷണമല്ലെന്നും പിണറായി തുറന്നടിച്ചു.

ആക്രമണങ്ങളിൽ ബിജെപി പ്രവർത്തകർ മാത്രമല്ല കൊല്ലപ്പെട്ടതെന്നും മരിച്ച സി പി എം പ്രവർത്തകരുടെ വീടുകൾ കൂടി കേന്ദ്ര മന്ത്രിമാർ സന്ദർശിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഡൽഹിയിലെ ഐഎൽബിഎസ് ആശുപത്രിയിൽ സമരം നടത്തുന്ന മലയാളി നഴ്സുമാരുമായി കൂടിക്കാഴ്ച നടത്തുന്ന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.