പനാമ അഴിമതിക്കേസ്; നവാസ് ഷെരീഫിന്‍റെ മക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

single-img
2 October 2017

ഇസ്‌ലാമാബാദ്: പനാമ അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മക്കൾക്കെതിരെ ഇസ്‌ലാമാബാദ് അഴിമതി വിരുദ്ധ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഷെരീഫിന്‍റെ മൂന്ന് മക്കൾക്കും മരുമകനുമെതിരെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മക്കളായ മറിയം, ഹുസൈൻ, ഹസ്സൻ, മരുമകൻ മുഹമ്മദ് സഫ്ദർ എന്നിവർ ഒക്ടോബർ ഒൻപതിന് കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം കനത്ത സുരക്ഷാ സംവിധാനത്തിലാണ് നവാസ് ഷെരീഫ് ഇസ്‌ലാമാബാദ് കോടതിയിലെത്തിയത്. പനാമ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഷെരീഫിന് അധികാരം നഷ്ടമായത്.