ചക്കര ജോണിയേയും കൂട്ടാളിയേയും പിടികൂടിയത് പാലക്കാട് നിന്ന്;ജോണിയെ കുടിക്കിയത് രാജ്യം വിട്ടെന്ന പോലീസിന്റെ പ്രചരണ തന്ത്രം

single-img
2 October 2017


ചാലക്കുടി റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതി ജോണി പിടിയില്‍. പാലക്കാട് നിന്നാണ് ഇയാളെയും കൂട്ടു പ്രതി രഞ്ജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കൊ​ല ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന നാ​ലം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ അ​ഞ്ചു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നാ​ലു പ്ര​തി​ക​ളെ​യും ശ​നി​യാ​ഴ്ച കു​ന്നം​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​വ​രെ ഈ ​മാ​സം 13 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പ​രി​യാ​രം ത​വ​ള​പ്പാ​റ​യി​ൽ കോ​ൺ​വ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ രാ​ജീ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘത്തിനാണ് കേസിന്‍റെ ചുമതല.