പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി;ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകത്തിന് പ്രചോദനം

single-img
2 October 2017

ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകമാകെയുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവയാണെന്നും മോദി അഭിപ്രായപ്പെട്ടു.

ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും രാജ്ഘട്ടില്‍ ആദരവര്‍പ്പിച്ചു.വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍. കെ അദ്വാനി എന്നിവരും രാഷ്ട്രപിതാവിന്‍റെ ജന്മദിനത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.രാജ്ഘട്ടില്‍ സര്‍വമത പ്രാര്‍ഥനയും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്ഘട്ടിൽ പ്രധാനമന്ത്രി ഗാന്ധി പ്രതിമ അനാവരണം ചെയ്യും.

രാഷ്ട്രപതി, ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി എന്നിവർ ലാൽ ബഹദൂർ ശാസ്ത്രിയുടെ സ്മാരകമായ വിജയ് ഘട്ടിലും ആദരാജ്ഞലികൾ അർപ്പിച്ചു.