കോൺഗ്രസ് ബന്ധുവോ ശത്രുവോ?സിപിഐഎം തീരുമാനം ഇന്നുണ്ടായേക്കും

single-img
2 October 2017

കോണ്‍ഗ്രസുമായി സഖ്യം വേണോ എന്ന കാര്യത്തില്‍ സിപിഐഎം തീരുമാനം ഇന്നുണ്ടായേക്കും. ഡല്‍ഹിയില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ പി.ബി. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നെങ്കിലും തീരുമാനത്തിലെത്തിയില്ല. ഇന്നും തീരുമാനമായില്ലെങ്കില്‍ തര്‍ക്കം ഈ മാസം 14നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്കു നീളും. കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ തുടങ്ങിയ ചര്‍ച്ചയും തര്‍ക്കവുമാണു തീരുമാനമില്ലാതെ സി.പി.എമ്മിനകത്ത്‌ പുകയുന്നത്‌. പാര്‍ട്ടിയുടെ നയപരിപാടികള്‍ തീരുമാനിക്കുന്നത്‌ പാര്‍ട്ടി കോണ്‍ഗ്രസിലാണ്‌.

രാഷ്ട്രീയ എതിരാളികളായി പ്രഖ്യാപിച്ച ബിജെപിക്കെതിരെ ദേശീയതലത്തില്‍ നയരൂപീകരണം വേണമെന്ന ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടതുപാര്‍ട്ടികളുടെ സഖ്യം ശക്തിപ്പെടുത്തണമെന്നും ഇടതു ജനാധിപത്യ മുന്നണി മതിയെന്നും നിര്‍ദ്ദേശിച്ചിരുന്നു.