ബിജെപി “ഗൗരവ് യാത്രയ്ക്ക്” തിരിച്ചടി: ഗുജറാത്തില്‍ അമിത് ഷായുടെ പ്രസംഗം തടഞ്ഞ് പട്ടേലുകൾ

single-img
2 October 2017

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ബി.ജെ.പിയുടെ ‘ഗൗരവ് യാത്ര’ ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ പട്ടേലുകളുടെ പ്രതിഷേധം.പ്രചാരണയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുന്‍പേ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം യുവാക്കള്‍ തടസ്സപ്പെടുത്തി.

അമിത് ഷാ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് പ്രസംഗിക്കാന്‍ തുടങ്ങിയതോടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധിച്ചവരില്‍ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.അതേ സമയം യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയാണെന്ന് പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും അമിത് ഷായുടെ റാലിക്ക് നേരെ പട്ടേല്‍ പ്രക്ഷോഭം ഉണ്ടായിരുന്നു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി നടത്തുന്ന ഏറ്റവും വലിയ പ്രചാരണയാത്രയാണ് ഗൗരവ് യാത്ര. രണ്ട് ഘട്ടങ്ങളിലായി 149 നിയമസഭാമണ്ഡലങ്ങളിലൂടെ 4500 കിലോമീറ്റര്‍ യാത്ര നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

अमित शाह की गुजरात गौरव यात्रा रैली में हंगामा,

अमित शाह की गुजरात गौरव यात्रा रैली में हंगामा, भाषण के दौरान पाटीदार युवाओं की नारेबाजी

Posted by जनता का रिपोर्टर on Sunday, October 1, 2017