പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; കേസില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി അറസ്റ്റില്‍

single-img
2 October 2017

സെയിദ് അലി (24)

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി വീടിന് സമീപം കാറിനുള്ളിൽവച്ചു പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. കാട്ടാക്കട വില്ലേജില്‍ കിള്ളി കൃപാപുരി ചർച്ചിനു സമീപം സജീന മന്സിലില്‍ റഹീമിന്റെ മകന്‍ സെയിദ് അലി (24) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 14 പുലർച്ചെ നാലര മണിക്കാണ് കേസിനാസ്പതമായ സംഭവം ഉണ്ടായത്. പ്രതി പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം കാറില്‍ വരികയും വിവാഹ വാഗ്ദാനം നല്കി കാറിനുള്ളിൽ കയറ്റി കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു.

സെയിദ് അലി 2014 ലിലും സമാനമായ രീതിയിൽ തിരുവനന്തപുരം പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രകാരം അറസ്റ്റിലായ ആളാണെന്നും, ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്നും കഴക്കൂട്ടം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ.പ്രമോദ് കുമാർ ഇ വാർത്തയോട് പറഞ്ഞു.