ജനത്തിന്റെ നടുവൊടിച്ച് കേന്ദ്രം; പാ​ച​ക​വാ​ത​ക വി​ല​യി​ൽ വ​ൻ വ​ർ​ധ​ന

single-img
1 October 2017

 


ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് ഒ​ന്നി​ന് 49 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​ന്നലെ അ​ർ​ധ​രാ​ത്രി മു​ത​ൽ പു​തു​ക്കി​യ വി​ല നി​ല​വി​ൽ​ വന്നു.സെപ്റ്റംബർ‌ ആദ്യം ഏഴു രൂപ കൂട്ടിയതിനു പിന്നാലെയാണ് ഈ വർധന. വരുന്ന മാർച്ചോടെ സബ്സിഡി അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണു വില വർധിപ്പിച്ചത്.

14.5 കി​ലോ സി​​ലി​ണ്ട​റി​ന് പു​തി​യ വി​ല 646.50 രൂ​പ​യാ​ണ്. 597.50 രൂ​പ​യി​ൽ​നി​ന്നാ​ണ് വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. ഗാ​ർ​ഹി​കേ​ത​ര സി​​ലിണ്ട​റി​ന്‍റെ വി​ല​യി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. 19 കി​ലോ ഗാ​ർ​ഹി​കേ​ത​ര സി​​ലിണ്ട​റി​ന് 76 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 1160.50 രൂ​പ​യാ​ണ് പു​തി​യ വി​ല.ജൂലൈ മുതൽ ഇതുവരെ സിലിണ്ടറൊന്നിന് കൂടിയത് 117 രൂപയാണ്.