ജയിലിലും ഹുര്‍മിത് ശക്തന്‍?ഗുര്‍മീതിനെതിരെ ആരോപണമുന്നിയിച്ച സന്യാസിക്ക് വധഭീഷണി

single-img
1 October 2017


ചണ്ഡീഗഡ്∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെതിരെ ആരോപണമുന്നയിച്ച ദേരയിലെ മുൻ സന്യാസിക്ക് വധഭീഷണി.മാധ്യമങ്ങള്‍ക്കാണ് ഭീഷണി കത്ത് ലഭിച്ചത്. ഖുര്‍ബാനി ഗാങ് എന്ന സംഘടനയുടെ പേരില്‍ മാധ്യമങ്ങള്‍ക്കു ലഭിച്ച കത്തിലാണ് ആറു വര്‍ഷത്തോളം ദേരയില്‍ അന്തേവാസിയായിരുന്നു ഗുരുദാസ് സിങ് ടൂറിനെതിരെയാണ് ഭീഷണിയുള്ളത്. ഭീഷണിക്കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പരാമര്‍ശമുണ്ട്.

നേരത്തേയും ഇത്തരത്തില്‍ ഗുരുദാസ് സിങ്ങിന് നേരെ ആക്രമണമുണ്ടായിരുന്നു. ആള്‍ദൈവത്തിനെതിരായ വിധി വന്നദിവസം സന്യാസിയുടെ വസതിയിലെ സിസിടിവി ക്യാമറകള്‍ ഒരുസംഘം തകര്‍ത്തിരുന്നു.
നേരത്തെ ദേര സച്ച സൗദയുടെ ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തില്‍ വന്‍ അസ്ഥികൂട ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. മാനഭംഗക്കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ഗുര്‍മീത് താമസിച്ചിരുന്ന സ്ഥലത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം 600 മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

എന്നാല്‍ അതൊക്കെ മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണെന്നാണ് അനുയായികള്‍ പറയുന്നത്. ആശ്രമ വളപ്പില്‍ നിരവധി പേരെ അടക്കം ചെയ്തിട്ടുള്ളതായി ദേര മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഡോ പിആര്‍ നയിന്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു.

ഇതേത്തുടര്‍ന്നുള്ള പരിശോധനയിലാണ് ഇത്രയധികം അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. അതേസമയം ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേതോ മാനഭംഗത്തിന് ഇരയായവരുടേതോ ആകാം അസ്ഥികൂടങ്ങള്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

ദേരാ അനുയായികളായ വനിതകളെ കൂടാതെ ഗുര്‍മീത് പ്രശസ്തരായ മോഡലുകളെയും ചലച്ചിത്ര നടിമാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധു വിന്റെ വെളിപ്പെടുത്തലും പുറത്ത് വന്നത് അടുത്തിടെയാണു.ദേരാ അനുയായികളായ വനിതകളെ കൂടാതെ ഗുര്‍മീത് പ്രശസ്തരായ മോഡലുകളെയും ചലച്ചിത്ര നടിമാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധു പറയുന്നു. ഗുര്‍മീതിന്റെ ബന്ധു ഭൂപീന്ദര്‍ സിങ് ഗോരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രശസ്തരായ മോഡലുകളെയും നടികളെയും അദ്ദേഹം ഒന്നുകില്‍ സിര്‍സയിലേക്ക് ക്ഷണിക്കും. അതല്ലെങ്കില്‍ മാസത്തില്‍ 15-20 ദിവസം താല്ക്കാലികമായി മുംബൈയിലേക്ക് പോകുമെന്നും ബന്ധു പറയുന്നു. ഹണിപ്രീത് ആണ് ഇതെല്ലാം സംഘടിപ്പിക്കുക. രാം റഹീം തന്റെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുക സ്ത്രീകള്‍ക്കൊപ്പമായിരുന്നുവെന്നും ഇന്ത്യ ടുഡേ ടി.വിയോട് ഗോര വ്യക്തമാക്കി.

ലക്ഷക്കണക്കിന് സ്ത്രീ അനുയായികളുടെ സാന്നിധ്യത്തില്‍ അദ്ദേഹം നഗ്‌നരായ ലൈംഗിക തൊഴിലാളികളെക്കുറിച്ച് മറയില്ലാതെ സംസാരിക്കുമെന്നും ഗോര പറഞ്ഞു. വിവാഹിതരായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ സ്വഭാവം അറിഞ്ഞതോടെ റാം റഹിമിനു മുന്നിലേക്ക് സ്വന്തം വനിതകളെ അയക്കുന്നത് ഒഴിവാക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍മിന്ദര്‍ സിംഗ് ജാസ്സി തന്നോട് പറഞ്ഞതായും ഗോര പറയുന്നു. തന്റെ കേന്ദ്രത്തില്‍ ഒരിക്കല്‍ സന്ദര്‍ശിച്ച സ്ത്രീയെ ഗുര്‍മീത് പിന്നെ കാണാറില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.