വില്ലെടുത്തതോടെ വില്ല് ഒടിഞ്ഞു;ഒടുവില്‍ അമ്പെറിഞ്ഞു പ്രധാനമന്ത്രി

single-img
1 October 2017

ന്യൂ​ഡ​ല്‍​ഹി: രാ​വ​ണ​നെ അ​ന്പെ​യ്തു വീ​ഴ്ത്താ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ്ര​മം പാ​ളി. ഒ​ടു​വി​ല്‍ ജാവലില്‍ ത്രോ പോലെ അമ്പെറിഞ്ഞ് രാ​വ​ണ​നെ എ​റി​ഞ്ഞു​വീ​ഴ്ത്തി.ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ചെ​ങ്കോ​ട്ട ഗ്രൗ​ണ്ടി​ല്‍​ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍.
തൊ​ട്ടു​മു​ന്പി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന രാ​വ​ണ​ന്‍റെ കോ​ല​ത്തി​ലേ​ക്ക് അ​ന്പെ​യ്തു ക​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങ്. എ​ന്നാ​ല്‍ മോ​ദി​ വില്ലെടുത്തതോടെ വില്ല് ഒടിയുകയായിരുന്നു.രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗും മോ​ദി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. രാ​വ​ണ​നു​മേ​ല്‍ ശ്രീ​രാ​മ​ന്‍ നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കാ​നാ​ണ് ദ​സ​റ ആ​ഘോ​ഷി​ക്കു​ന്ന​ത്.

നേ​ര​ത്തെ, വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു രാം​ലീ​ല മൈ​താ​ന​ത്ത് ഒ​രു​ക്കി​യി​രു​ന്ന രാ​വ​ണ​ക്കോ​ലം പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് നി​ലം​പ​തി​ച്ചിരുന്നു. 90 അ​ടി ഉ​യ​ര​മു​ള്ള കോ​ല​മാ​ണു ത​ക​ര്‍​ന്നു വീ​ണ​ത്.

അതേസമയം മോഡിയുടെ വില്ലൊടിഞ്ഞ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണു.ഗുജറാത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമും വീഡിയോ ഏറ്റെടുത്തിട്ടൂണ്ട്.മോഡിയുടെ വ്യാജ വികസന വാഗ്ദാനങ്ങളെ പരിഹസിക്കാനാണു കോണ്‍ഗ്രസ് വീഡിയോ ഉപയോഗിക്കുന്നത്.

 

VIDEO- और प्रधानमंत्री मोदी का धनुष टूट गया, हाथ से फेंकने को हुए मजबूर. लोगों ने वीडियो वायरल कर ऐसे ली चुटकी

Posted by जनता का रिपोर्टर on Saturday, September 30, 2017