ആഢംബര ജീവിതത്തിനായി നിരവധി പേരില്‍നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ അധ്യാപിക കുടുങ്ങി;ടാക്‌സി ഡ്രൈവര്‍ക്കു മാത്രം നഷ്ടമായത് നാലു ലക്ഷം

single-img
1 October 2017

കണ്ണൂർ: റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ ഒരു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീൻകുന്ന് ഹൈസ്കൂളിലെ അധ്യാപികയും തളിപ്പറമ്പ് മംഗലത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ കെഎൻ ജ്യോതി(48)യെയാണ് വളപട്ടണം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.അഴീക്കോട് സ്വദേശി മുന്‍ പ്രവാസി മുകുന്ദന്റെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡില്‍ കാന്‍ഡിഡ് അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയാണു പ്രതി.

അ​​​ഴീ​​​ക്കോ​​​ട് ഓ​​​ലാ​​​ട​​​ത്താ​​​ഴെ​​​യി​​​ലെ ച​​ന്ദ്രോ​​​ത്ത് മു​​​കു​​​ന്ദ​​​ന് ത​​​ളി​​​പ്പ​​​റ​​​ന്പി​​ന​​ടു​​ത്ത് കൂ​​​വ​​​ത്ത് സ്ഥ​​​ലം​​​വാ​​​ങ്ങി ന​​​ൽ​​​കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് 40 ല​​​ക്ഷം രൂ​​​പ വാ​​​ങ്ങി മു​​​ങ്ങി​​​യ കേ​​​സി​​​ലാ​​​ണ് ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​തി​​​രൂ​​​രി​​​ൽ ക​​​ർ​​​ഷ​​​ക​​​നാ​​​യ കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​നി​​​ൽ​​നി​​ന്ന് 20 ല​​​ക്ഷം രൂ​​​പ വാ​​​ങ്ങു​​​ക​​​യും പ​​​ണം തി​​​രി​​​ച്ചു​​​ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ ഫോ​​​ൺ സ്വി​​​ച്ച് ഓ​​​ഫാ​​​ക്കി മു​​​ങ്ങി​​​ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​ മാ​​​സം മ​​​ക​​​ളു​​​ടെ വി​​വാ​​ഹ ആ​​​വ​​​ശ്യ​​​ത്തി​​നു പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വീ​​​ണ്ടും ജ്യോ​​​തി​​​ല​​​ക്ഷ്മി​​​യെ നി​​​ര​​​ന്ത​​​രം വി​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​ങ്കി​​ലും പ​​​ണം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​താ​​യും പി​​​ന്നീ​​​ട് പ​​​ണം തി​​​രി​​​ച്ചു​​​ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ മ​​​നം​​​നൊ​​​ന്ത് ഇ​​​ദ്ദേ​​​ഹം ജീ​​വ​​നൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

നാലു ലക്ഷത്തോളം രൂപ തരാനുണ്ടെന്ന് കാണിച്ച് കണ്ണൂർ ടൗണിലെ ടാക്സി ഡ്രൈവർ അയ്യൂബും ജ്യോതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. 1995ൽ ജോലിയിൽ പ്രവേശിച്ച ജ്യോതി, റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നതോടെ നിരന്തരം യാത്രകൾ നടത്തിയിരുന്നു. തമിഴ്നാട്ടിലേക്കും, കർണ്ണാടകയിലേക്കും ടാക്സി കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.

റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനിടെ ആഡംബരജീവിതത്തിലേക്കു വഴിമാറിയതോടെ ജ്യോതിക്ക് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇതോടെയാണ് തട്ടിപ്പ് തുടങ്ങിയതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന. പല സ്ഥലങ്ങളിലെ ഫ്ളാറ്റുകളില്‍ മാറി മാറിയാണ് ഇവര്‍ താമസിച്ചിരുന്നത്. രണ്ടു മക്കളാണുള്ളത്. ഇതില്‍ ഒരാള്‍ മംഗലാപുരത്ത് മെഡിസിനും മറ്റൊരാള്‍ എന്‍ജിനീയറിങ്ങിനുമാണു പഠിക്കുന്നത്. ഇതിനായുള്ള പണവും തട്ടിപ്പിലൂടെയാണ് സമാഹരിച്ചതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.