‘ഇന്ത്യക്കാരനെന്നു തെളിയിക്കൂ’: റിട്ടയര്‍ ചെയ്ത സൈനീക ഉദ്യോഗസ്ഥനെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​നായി വിശേഷിപ്പിച്ച്‌ പോലീസ്

single-img
1 October 2017

 


ഗുവാഹത്തി: ഇന്ത്യന്‍ സൈന്യത്തില്‍ മുപ്പതു വര്‍ഷം സേവനം നടത്തിയ ശേഷം വിരമിച്ച അസമീസ് എന്‍ജിനീയറോട് ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കാനുള്ള രേഖകള്‍ ആവ്യപ്പെട്ടു കോടതിയുടെ സമന്‍സ്. സൈന്യത്തിലെ എന്‍ജിനീയറിങ് വിങ്ങില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് അസ്മല്‍ ഹഖിനാണു ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ സമന്‍സ് അയച്ചത്. ബംഗ്ലാദേശില്‍നിന്നും ഇന്ത്യയിലേക്കു കടന്ന അനധികൃത കുടിയേറ്റക്കാരനല്ലെന്നു തെളിയിക്കാനുള്ള രേഖകള്‍ ഒക്‌ടോബര്‍ 13നു ഹാജരാക്കാനാണു നിര്‍ദേശം.

ജൂ​നി​യ​ര്‍ ക​മ്മി​ഷ​ന്‍​ഡ് ഓ​ഫീ​സ​റാ​യിയിട്ടാണ് മു​ഹ​മ്മ​ദ് അ​സ്മ​ല്‍ ഹ​ഖ് വിരമിച്ചത്.ഈ സംഭവം തന്റെ ഹൃദയം തകര്‍ത്തു. ഒരുപാട് സമയം ഞാ​ന്‍ ക​ര​ഞ്ഞു. ദീര്‍ഘകാലം മാതൃരാജ്യത്തെ സേവിച്ചതിനു ശേഷവും ഇത്തരം ഒരു അനുഭവം ഉണ്ടായല്ലോ. മാത്രമല്ല ഞാ​ന്‍ ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​നാ​ണെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യില്‍ സെെനികനായ സേവനം ചെയ്യാന്‍ സാധിക്കുന്നതെന്നും മു​ഹ​മ്മ​ദ് അ​സ്മ​ല്‍ ഹ​ഖ് ചോദിക്കുന്നത്.

1968ല്‍ കാമരൂപ് ജില്ലയിലാണിദ്ദേഹം ജനിച്ചത്. 1951ലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഹഖിന്റെ മാതാവിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.എന്നാല്‍ 1971ല്‍ ഹഖ് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയെന്നാണ് അസം പോലീസിന്റെ വാദം. നേരത്തേ ഹഖിന്റെ ഭാര്യയേയും അനധികൃത കുടിയേറ്റക്കാരിയായി പോലീസ് മുദ്രകുത്തിയിരുന്നു. 2012ലായിരുന്നു ഇത്. എന്നാല്‍ പിന്നീട് ഇവര്‍ ഇന്ത്യക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു.