നമ്മള്‍ക്കറിയാവുന്ന ഈ പ്രസിദ്ധമായ സ്ഥലങ്ങള്‍ക്ക് അപരന്‍മാരുമുണ്ട്‌

single-img
1 October 2017

ആളുകൾക്ക് ഒരേ പേരുകൾ വരുന്നത് സാധാരണമാണ്. എന്നാൽ  ഒരേ പേരുള്ള വ്യത്യസ്ത സ്ഥലങ്ങൾ ഉണ്ടെങ്കിലോ? രസകരമായിരിക്കും. അത്തരത്തിൽ ഒരേ പേരുള്ള ചില സ്ഥലങ്ങൾ നമുകൊന്ന് പരിചയപ്പെടാം.

ഡൽഹി
delhi

ഇന്ത്യയുടെ തലസ്ഥന നഗരമാണ് ഡൽഹി അഥവ ന്യൂഡൽഹി. അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിന്റെ പേരും ഡൽഹി എന്നാണ്. പട്ടണത്തിന്റെ സ്ഥാപകനായ എബെനെസെര്‍ ഫൂട്ട് മുഗള്‍സാമ്രാജ്യത്തിന്റെ സമ്പന്നത കാരണത്താലാണ് ഡല്‍ഹിയെന്ന് പേരു സ്വീകരിക്കാന്‍ കാരണമായി പറയുന്നത്.
delhi
ധാക്ക
dhaka
ധാക്ക ലോകമെമ്പാടും അറിയപ്പെടുന്നത് ബംഗ്ലാദേശ് എന്ന രാജ്യതലസ്ഥാനമായിട്ടാണ്. എന്നാൽ ബിഹാറിലെ ചമ്പരൻ ജില്ലയിൽ ധാക്ക എന്നപേരുള്ള ഒരു ഗ്രാമമുണ്ട്. സിഖ്രാന സബ് ഡിവിഷനുകീഴിൽ നാല് വാർഡുകളായി തിരിച്ചിട്ടുള്ള ഒരു നഗര പഞ്ചായത്താണ് ബിഹാറിലെ ധാക്ക.
dhaka
ഹമീർപൂർ
hamir
ഇന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ഹിമാചൽ പ്രദേശിലും ഹമീർപൂർ എന്ന സ്ഥലമുണ്ട്. ഉത്തർ പ്രദേശിലെ പുരാതന പ്രദേശങ്ങളിൽ ഒന്നാണ് ഹമീർപൂർ. പ്രാചീനകാലം മുതൽക്കെ വ്യാപാര-വാണിജ്യ രംഗങ്ങളിൽ പ്രസിദ്ധമാണ് ഈ സ്ഥലം.

പശ്ചിമ ഹിമാചൽ പ്രദേശിലാണ് മറ്റൊരു ഹമീർപൂർ ഉള്ളത്. ഹിമാചലിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് തരതമ്യേന തണുപ്പ് കൂടുതലാണ് ഇവിടെ.
hamir
ഹൈദരാബാദ്
hidar
മുൻപ് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിരുന്നു ഹൈദരാബാദ്. തെലങ്കാന സംസ്ഥാനം രൂപപ്പെട്ടതോടെ അതിന്റെ തലസ്ഥനമായി. ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനിലും  ഹൈദരാബാദ് എന്ന് പേരുള്ള ഒരു സ്ഥലമുണ്ട്. പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ് ഹൈദരാബാദ്. വലിപ്പത്തിൽ പാകിസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരവും.
hidar
മങ്ക്രോൾ
guj
ഗുജറാത്തിലെ ഒരു പ്രധാന തുറമുഖ നഗരമാണ് മങ്ക്രോൾ. നിരവധി മത്സ്യവ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

രാജസ്ഥാനിലെ ഭരൻ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയുടെ പേരും മങ്ക്രോൾ എന്നാണ്.
man
ബാലി
bali
നമുക്കെല്ലാം സുപരിചിതമായ ബാലി ഇന്തൊനേഷ്യയിലെ ദ്വീപായ ബാലിയാണ്. ഇന്ത്യൊനേഷ്യയുടെ സാംസ്കാരിക നഗരം കൂടിയാണ് ഇത്. മുസ്ലീം മതസ്ഥർ ബഹുപൂരിപക്ഷമുള്ള ഇന്ത്യോനേഷ്യയിൽ, ബാലി ദ്വീപിൽ ഹിന്ദു മതത്തിൽ പെട്ടവർ മാത്രമാണ് താമസം.

രാജസ്ഥാനിലെ പാലി ജില്ലയിലെ ഒരു മുൻസിപ്പൽ നഗരിയുടെ പേരും ബാലി എന്നാണ്.
bali
ഷജഹാൻപൂർ
shahjahanpur
ഷാജഹാൻപൂർ എന്ന പേരിൽ മൂന്ന് സ്ഥലങ്ങളാണ് ഇന്ത്യയിൽ. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഈ പേരുള്ള സ്ഥലങ്ങളുണ്ട്.
shahjahanpur
റാംനഗർ
ram
ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ നൈനിറ്റാളിൽ നിന്നും 65 കിലോമീറ്റർ അകലെയുള്ള ചെറു ഗ്രാമമാണ്റാംനഗർ. ഇവിടം കടന്ന് വേണം ജിം കോർബറ്റ് ദേശീയോദ്യാനത്തിലേക്ക് പ്രവേശിക്കാൻ.

ബീഹാറിലെ ചമ്പരൻ ജില്ലയിലും മറ്റൊരു റാംനഗർ ഉണ്ട്. ഇന്ത്യ-നേപാൾ അതിർഥി പ്രദേശമാണിവിടം.
ram
സിർസി
siris
കർണാടകയിലെ കനറാ ജില്ലയിലെ മലമ്പ്രദേശമാണ് സിർസി. ഹിൽ സ്റ്റേഷൻ ആയത്കൊണ്ട് തന്നെ കർണാടകത്തിലെ മുഖ്യ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം.

ഉത്തർപ്രദേശിലെ സംഭാർ ജില്ലയിലും സിർസി എന്ന ചെറു പട്ടണം സ്ഥിതി ചെയ്യുന്നുണ്ട്.

siris