രക്തസമ്മര്‍ദ്ദം കുറക്കാന്‍ ചില എളുപ്പവഴികള്‍

single-img
1 October 2017

ഡോ. അര്‍ഷി അഷറഫ്

hypertension

ലോകത്തിലെ കണക്കുകള്‍ പ്രകാരം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ജീവിതശൈലിരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയില്‍ 40 വയസു കഴിഞ്ഞവരില്‍ 30 ശതമാനം ആളുകള്‍ക്കും ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദ്ദം ഉള്ളവരാണ്.

ഈ രോഗാവസ്ഥക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും ഇല്ലാത്തത് രോഗം വന്നാല്‍ അറിയാതെ പോവുന്നതിന് കാരാണമാവുന്നു. നടുക്കം, പരിഭ്രമം, വിയര്‍ക്കുക എന്നിവയെക്കെയാണ് കാണാന്‍ കഴിയുന്ന ലക്ഷണങ്ങള്‍. പക്ഷെ പഠനങ്ങളിലൊന്നും ഇത് അംഗീകരിച്ചിട്ടില്ല. ബിപി മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവയോക്കെ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇതിനുള്ള മരുന്നുകള്‍ ലഭ്യമല്ല.

നഗരത്തിലെ ജീവിതരീതികള്‍ രക്തസമ്മര്‍ദ്ദത്തിനെ കാണിച്ചു തരുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ചിലകാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുകയും അത് തന്നെ നിത്യജീവിതത്തില്‍ കൊണ്ടു നടക്കുകയും ചെയ്യുകയാണെങ്കില്‍ ഇത്തരത്തിലുള്ള അസുഖങ്ങള്‍ ഒരു നിശ്ചിത തോതില്‍ പരിഹരിക്കുവാന്‍ സാധിക്കും.
1. വ്യായമം

നിത്യേന ഉള്ള വ്യായമങ്ങള്‍ ദിനചര്യകളില്‍ പ്രധാനമാണ്. ദിവസവും 45 മിനിറ്റ് എങ്കിലും സൈക്ലിങ്ങ്, നടക്കുക, ഓടാന്‍ പോവുക, നീന്തുക തുടങ്ങി കടുപ്പമേറിയ വ്യായമ മുറകള്‍ പ്രയോഗിക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 4 മുതല്‍ 9 മില്ലി ലിറ്റര്‍ വരെയുള്ള രക്തസമ്മര്‍ദ്ദം കുറക്കുന്നു.

2. ആഹാരക്രമം

ആഹാരം നിയന്ത്രിക്കുമ്പോള്‍ പ്രധാനമായും ഉപ്പിന്റെ അളവ് കുറയ്ക്കുകയും ഇലക്കറികള്‍ കൂടുതല്‍ കഴിക്കുകയും വേണം. മാത്രമല്ല ഉരുളകിഴങ്ങ്, പഴം എന്നിവയും ആഹാരത്തിലുള്‍പ്പെടുത്തുക. ഉപ്പ് കുറയ്ക്കുന്നതിലൂടെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനും പച്ചക്കറികളിലും പഴത്തിലും കൂടുതല്‍ പൊട്ടാസിയം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

3. ശരീരഭാരം കുറക്കുക

ശരീര ഭാരസൂചിക 18-24 എന്ന അനുപാതത്തില്‍ അനുകൂലമാവുന്ന വിധത്തില്‍ നിയന്ത്രിച്ചു കൊണ്ടു പോകണം. അരക്കെട്ടിന്റെ വലുപ്പം പുരുക്ഷന്‍മാര്‍ക്ക് 100 സെ.മീ ചുറ്റളവിലും സ്ത്രീകള്‍ക്ക് 88 സെ.മീറ്ററിലും ആയിരിക്കുകയാണ് വേണ്ടത്.

4. മദ്യപാനം നിയന്തിക്കുകയും പുകവലി ഉപേക്ഷിക്കുകയും ചെയ്യുക

കുറഞ്ഞ രീതിയലുള്ള ആല്‍ക്കഹോളിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു. എന്നാല്‍ പുകവലി ഉപേക്ഷിക്കുക. പുകവലിക്കുന്നതിലൂടെ സമ്മര്‍ദ്ദം കൂടാന്‍ സാധ്യത വളരെ കൂടുതലാണ്.

5. ആയാസം കുറയ്ക്കുക

ആയാസം കൂടുന്നത് രക്തസമ്മര്‍ദ്ദം കൂടുന്നതും തമ്മില്‍ വലിയ ബന്ധമെന്നുമില്ല. യോഗ, മെഡിറ്റേഷന്‍, ചിരി തെറാപ്പി എന്നിങ്ങനെ പല വഴികളിലൂടെ നമുക്ക് ഇതിനെ നിയന്ത്രിക്കാന്‍ കഴിയും.

ഡോ. അര്‍ഷി അഷറഫ് (കാരക്കോണം എസ്എംസിഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ ഡോക്ടറാണ് ലേഖകന്‍. ദ ഇന്ത്യന്‍ ഡോക്ടര്‍ എന്ന മാസികയുടെ പ്രാരംഭ എഡിറ്റര്‍ ആയ ഇദ്ദേഹം ഡെക്കാണ്‍ ക്രോണിക്കിള്‍ ദിനപ്പത്രത്തില്‍ കോളമിസ്റ്റായും പ്രവര്‍ത്തിക്കുന്നു.)

ഡോ. അര്‍ഷി അഷറഫ്
(കാരക്കോണം എസ്എംസിഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ ഡോക്ടറാണ് ലേഖകന്‍. ദ ഇന്ത്യന്‍ ഡോക്ടര്‍ എന്ന മാസികയുടെ പ്രാരംഭ എഡിറ്റര്‍ ആയ ഇദ്ദേഹം ഡെക്കാണ്‍ ക്രോണിക്കിള്‍ ദിനപ്പത്രത്തില്‍ കോളമിസ്റ്റായും പ്രവര്‍ത്തിക്കുന്നു.)