ഡൊണാള്‍ഡ് ട്രംപ് ആദ്യ ഏഷ്യന്‍ ട്രിപ്പിന് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് വരില്ല

single-img
30 September 2017

വാഷിംഗ്ടണ്‍: ഇന്ത്യയെ ഒഴിവാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ ഏഷ്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നു. വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് ട്രംപിന്റെ ഏഷ്യാ സന്ദര്‍ശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ അഞ്ച് രാജ്യങ്ങളില്‍ മൂന്ന് മുതല്‍ 14 വരെയാണ് ട്രംപ് സന്ദര്‍ശനം നടത്തുക.

അടുത്ത മാസം നടത്തുന്ന സന്ദര്‍ശനം അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക പര്യടനമാണ്. സന്ദര്‍ശനത്തില്‍ ഇന്തോപസഫിക് മേഖലയിലെ ക്ഷേമവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ആവശ്യമായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.

അതേസമയം സന്ദര്‍ശിക്കാനിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെങ്കിലും ഇന്ത്യ അമേരിക്കയുടെ സൗഹൃദരാജ്യമാണെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു. അതേസമയം ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഹൈദരാബാദില്‍ നവംബര്‍ അവസാനം നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.