തലശേരിയില്‍ ആര്‍എസ്എസിന്റെ പരിപാടി നടക്കാനിരുന്ന സ്ഥലത്തുനിന്ന് നാടന്‍ ബോംബ് കണ്ടെത്തി

single-img
30 September 2017

ആര്‍എസ്എസ് തലശേരി ഖണ്ഡ് വിജയദശമി പരിപാടി നടക്കാനിരിക്കുന്ന സ്ഥലത്തുനിന്ന് നാടന്‍ ബോംബ് കണ്ടെത്തി. പാലയാട് ധര്‍മടം പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ നിന്ന് ഇന്നു രാവിലെ 6.30നാണ് ബോംബ് കണ്ടെത്തിയത്.

വിവരം അറിഞ്ഞു ധര്‍മടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റേഡിയം വൃത്തിയാക്കാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണു ബോംബ് കണ്ടെത്തിയത്.