പള്ളിയില്‍ നിന്നും നിസ്‌കരിച്ച് മടങ്ങുന്നതിനിടെ ഇമാമിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

single-img
30 September 2017

നിസ്‌കാരത്തിനു ശേഷം പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇമാമിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഷക്കീബ് സലീം ഉമരി (32)ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഷക്കീബ് ഉമരിയെ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച രാത്രി മംഗളുരുവിലെ കുദ്രോളിയില്‍ വെച്ചാണ് സംഭവം. ഇഷാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടെ ഒമിനി വാനിലെത്തിയ അജ്ഞാത സംഘം ഉമരിയെ ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അക്രമി സംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. അക്രമിസംഘത്തില്‍ നാലു പേര്‍ ഉണ്ടായിരുന്നതായി ഇമാം പറഞ്ഞു.