ഐ.സി.സി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായി

single-img
30 September 2017

ഐ.സി.സി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ തോറ്റതോടെയാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ വിജയിച്ച ശേഷമായിരുന്നു ഇന്ത്യയുടെ പരാജയം. അതേസമയം ടെസ്റ്റ് റാങ്കിങ്ങില്‍ ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.