അഞ്ച് സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

single-img
30 September 2017

അഞ്ച് സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. തമിഴ്‌നാട്, ആസാം, അരുണാചല്‍ പ്രദേശ്, മേഘാലയ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്.

ബന്‍വാരി ലാല്‍ പുരോഹിതാണ് പുതിയ തമിഴ്‌നാട് ഗവര്‍ണര്‍. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ സി.എച്ച്.വിദ്യസാഗര്‍ റാവുവാണ് തമിഴ്‌നാടിന്റെ അധിക ചുമതല വഹിച്ചിരുന്നത്.

മേഘലായ ഗവര്‍ണറായി ഗംഗ പ്രസാദിനേയും അരുണാചല്‍ പ്രദേശ് ഗവര്‍ണറായി ബ്രിഗേഡിയര്‍.ഡോ.ബി.ഡി.മിശ്ര, ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്, അസം ഗവര്‍ണറായി ജഗദീഷ് മുഖിയേയും നിയമിച്ചു.

കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയേയും നിയിച്ചിട്ടുണ്ട്.