ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്നാരോപിച്ച് ആറ് വയസുകാരനെ അയല്‍വാസി കൊലപ്പെടുത്തി

single-img
30 September 2017

ദില്ലി: ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ ആറ് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം ബെഡ് ബോക്‌സില്‍ ഒളിപ്പിച്ചു. ഡല്‍ഹിയിലെ ഒഖ്‌ല ഫെയ്‌സിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിനടുത്തുള്ള അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ കുളിക്കുന്ന സമയത്ത് ഒളിഞ്ഞു നോക്കിയതിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.

ബെഡ് ബോക്‌സിനുള്ളില്‍ കറുത്ത തുണി ഉപയോഗിച്ച് വാ മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്ന് ദൃസാക്ഷികള്‍ പറയുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്നും കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായതോടെ എന്തുചെയ്യണമെന്നറിയാതെ മൃതദേഹം ബെഡ് ബോക്‌സില്‍ ഒളിപ്പിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അടുത്തിടെയാണ് പ്രതി രാഹുല്‍ വിവാഹിതനായത്.