ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് വി മുരളീധരന്‍

single-img
29 September 2017

ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. വേങ്ങരയില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ബിഡിജെഎസിനെ യുഡിഎഫിലേക്കും സിപിഎം എല്‍ഡിഎഫിലേക്കും ക്ഷണിക്കുകയും ചെയ്തിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി വെളളാപ്പളളി നടേശന്‍ കൂടിക്കാഴ്ച നടത്തുകയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

അതേസമയം മെഡിക്കല്‍ കോഴ ഇടപാടില്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും മുരളീധരന്‍ നല്‍കി.