സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത • ഇ വാർത്ത | evartha
Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ആന്ധ്രാപ്രദേശിലും ഒഡീഷയിലും രൂപപ്പെട്ട അന്തരീക്ഷച്ചുഴലിയാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. ചില സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ ലഭിച്ചു. എറണാകുളം, കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ ശക്തമായ മഴയാണുണ്ടായത്. ശബരിഗിരി ജലവൈദ്യൂത പദ്ധതിയുടെ ഭാഗമായുള്ള ഡാമുകളിലേക്ക് നീരൊഴുക്കും വര്‍ധിച്ചു. ഡാമുകളില്‍ ശേഷിയുടെ 65 ശതമാനം വെള്ളം ഉള്ളതായി റിപ്പോര്‍ട്ട്.