മോദിയെ സോഷ്യല്‍ മീഡിയ കയ്യൊഴിയുന്നു?: രാഹുല്‍ഗാന്ധിക്ക് പിന്തുണയേറുന്നു

single-img
29 September 2017

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് താരം. നരേന്ദ്രമോദിയെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടര്‍ന്നിരുന്ന ട്വിറ്ററില്‍ രാഹുലിന് ഫോളാവേഴ്‌സ് കൂടി. രണ്ട് മാസത്തിനിടക്ക് 2 മില്യണ്‍ ഫോളോവേഴ്‌സാണ് രാഹുലിന് വര്‍ധിച്ചത്.

അതേസമയം മോദിയ്ക്ക് ഓരോ മാസം വര്‍ധിച്ചു വന്നിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം കുറയുകയും ചെയ്തിട്ടുണ്ട്. 2017 ജൂലൈയില്‍ 24.93 ലക്ഷം ഫോളോവേഴ്‌സാണ് രാഹുലിന് ഉണ്ടായിരുന്നതെങ്കില്‍ സെപ്തംബര്‍ മാസത്തില്‍ 34 ലക്ഷം ഫോളേവേഴ്‌സ് ആയി.

രാഹുല്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ട്വിറ്ററിലും കാണുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഫേസ്ബുക്കിലും ഇതേ രീതിയില്‍ തന്നെയാണ് രാഹുലിന് പിന്തുണയേറുന്നത്.

അടുത്തിടെ നടത്തിയ യുഎസ് സന്ദര്‍ശനം രാഹുല്‍ ഗാന്ധിക്ക് വലിയ പ്രതിച്ഛായയാണ് സമ്മാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുത്തം വന്ന രാഷ്ട്രീയ നേതാവിന്റെ ഭാഷയാണ് അമേരിക്കയില്‍ രാഹുലില്‍ കാണാന്‍സാധിച്ചത്. ഈ മാറ്റം സോഷ്യല്‍മീഡിയയില്‍ പ്രതിഫലിക്കുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്.