കീഴാറ്റൂരില്‍ 20 ദിവസം നീണ്ട നിരാഹാര സമരം ജനകീയ സമരസമിതി അവസാനിപ്പിച്ചു

single-img
29 September 2017

വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കീഴാറ്റൂരില്‍ ജനകീയ സമരസമിതി നടത്തി വന്നിരുന്നു നിരാഹാര സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെയാണ് 20 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് നിര്‍മ്മിക്കുന്നതിനുള്ള വിജ്ഞാപനം നീട്ടാന്‍ ധാരണയായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിഷേധം കണക്കിലെടുക്കാതെ വീണ്ടും ബൈപ്പാസ് നിര്‍മാണവുമായി സര്‍ക്കാര്‍ വന്നാല്‍ വീണ്ടും സമര രംഗത്തിറങ്ങുമെന്നും സമരസമിതി മുന്നറിയിപ്പ് നല്‍കി.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയിലാണ് ബൈപ്പാസ് നിര്‍മ്മാണത്തില്‍ സമവായം ഉണ്ടാകുന്നത് വരെ വിജ്ഞാപനം നീട്ടാന്‍ ധാരണയായത്. നേരത്തെ, ബി.ജെ.പി നേതാക്കളടക്കം എത്തി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതോടെയാണ് സിപിഎം വെട്ടിലായതും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതും.