ഹര്‍ദിക് പാണ്ഡ്യയുടെ ആ കൂറ്റന്‍ സിക്‌സര്‍ യുവാവിന്റെ മുഖം തകര്‍ത്തു

single-img
29 September 2017

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിന മത്സരത്തിനിടെ ഹര്‍ദിക് പാണ്ഡ്യയുടെ കൂറ്റന്‍ സിക്‌സര്‍ കൊണ്ട് യുവാവിന്റെ മുഖം തകര്‍ന്നു. ഒന്നാം പവലിയനില്‍ ഇരുന്ന് മത്സരം കാണുകയായിരുന്ന ടോസിറ്റ് അഗര്‍വാള്‍ (24) എന്ന യുവാവിന്റെ മുഖമാണ് തകര്‍ന്നത്.

പന്ത് വരുന്നത് കണ്ടെങ്കിലും പന്ത് അടുത്തെത്തിയപ്പോള്‍ ഒഴിഞ്ഞ് മാറാന്‍ സാധിച്ചില്ല. ഇതോടെ നേരെ മുഖത്ത് പന്ത് പതിക്കുകയായിരുന്നു. യുവാവിന്റെ ചുണ്ടും പല്ലുകളും തകര്‍ന്നു. പരിക്ക് സാരമുള്ളതാണെങ്കിലും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ സുരേഷ് റെയ്‌നയുടെ സിക്‌സര്‍ ദേഹത്ത് പതിച്ച് സതീഷ് എന്ന ആറ് വയസുകാരനായ കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിനിടെയാണ് ഈ സംഭവമുണ്ടായത്.