‘ഭക്ഷണം കഴിച്ച് ഹോട്ടലില്‍ ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒപ്പം ഭക്ഷണം കഴിച്ചെന്ന് തോന്നി’: ഭാജിയുടെ ട്വീറ്റ് വൈറല്‍

single-img
29 September 2017

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ ഒരു ട്വീറ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജിഎസ്ടിയെ കുറിച്ചായിരുന്നു ഭാജിയുടെ പരാമര്‍ശം. ‘ഹോട്ടലില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒപ്പം ഭക്ഷണം കഴിച്ചെന്ന് തോന്നിപ്പോയി എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്’.

ഇതിനെ പിന്തുണച്ച് നിരവധി പേരാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തത്. യഥാര്‍ഥത്തില്‍ ഒരു വാട്‌സാപ്പ് തമാശ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതായിരുന്നു ഭാജി. ഏതായാലും ട്വിറ്ററില്‍ ഭാജിയുടെ ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് 36 മണിക്കൂര്‍ പിന്നിടുമ്പോള്‍ 13,000 റീട്വീറ്റുകളും 32,000 ലൈക്കുകളും ഇതിന് ലഭിച്ചു കഴിഞ്ഞു.