ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി ഒക്ടോബര്‍ 15 വരെ നീട്ടി

single-img
29 September 2017

ന്യൂഡല്‍ഹി: ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 15 വരെ നീട്ടി. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നത് രജിസ്റ്റര്‍ ചെയ്ത നിരവധി വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

നെറ്റ്‌വര്‍ക്കിലെ പ്രശ്‌നങ്ങള്‍ മൂലം ഒട്ടേറെ വ്യാപാരികള്‍ക്ക് ജൂലൈ മാസത്തെ റിട്ടേണ്‍ പോലും ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. താമസം നേരിടുമ്പോള്‍ വ്യാപാരികള്‍ പിഴ നല്‍കുകയും വേണം. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീയതി നീട്ടി നല്‍കിയത്.