കെഎം മാണി യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് രമേശ് ചെന്നിത്തല • ഇ വാർത്ത | evartha
Latest News

കെഎം മാണി യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് രമേശ് ചെന്നിത്തല

കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല. മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യുഡിഎഫിന് മാണിയോടുള്ളത്. അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ല. രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ മണിക്കൂറുകള്‍ മതി.

ആരും മുന്നണി വിട്ടു പോകില്ലെന്നും ജെഡിയു മുന്നണിയില്‍ത്തന്നെ തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം മാണിക്ക് യുഡിഎഫിലേക്ക് തിരിച്ചുവരാം എന്ന് പറഞ്ഞതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും നയം വ്യക്തമാക്കിയിരിക്കുന്നത്.