ടിക്കറ്റ് എടുത്തില്ല: ബസ്സിനുള്ളില്‍ വനിതാ കണ്ടക്ടറും പോലീസുകാരിയും തമ്മില്‍ പൊരിഞ്ഞ തല്ല്; വീഡിയോ വൈറല്‍

single-img
29 September 2017

ഹൈദരാബാദ്: ടിക്കറ്റ് എടുക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പൊലീസുകാരിയും വനിത കണ്ടക്ടറും തമ്മില്‍ പൊരിഞ്ഞ തല്ല്. മുഹമൂബ് നഗര്‍ നവാപെട്ട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിതാ കുമാരിയും ബസ് കണ്ടക്ടര്‍ ശോഭാ റാണിയും തമ്മിലായിരുന്നു യാത്രക്കാരെ സാക്ഷിയാക്കി തമ്മിലടിച്ചത്.

ടിക്കറ്റ് ചാര്‍ജായ 15 രൂപ നല്‍കാന്‍ ഒരുക്കമല്ലെന്ന് രജിത കുമാരി പറഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. യൂണിഫോമിലാണെന്നും താന്‍ ടിക്കറ്റ് എടുക്കില്ലെന്നും വനിതാ പൊലിസുകാരി പറഞ്ഞപ്പോള്‍ വാറന്റുമായി പോകുമ്പോള്‍ മാത്രമാണ് പൊലീസിന് സൗജന്യസേവനം നല്‍കാന്‍ നിയമം അനുവദിക്കുന്നുള്ളൂവെന്നായിരുന്നു വനിതാ കണ്ടക്ടറുടെ നിലപാട്.

അതുകൊണ്ട് ടിക്കറ്റ് എടുത്തേ മതിയാകൂ എന്ന് കണ്ടക്ടറും വാശിപ്പിടിച്ചു. തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബസിലെ യാത്രക്കാരാണ് ഇവരെ പിടിച്ചുമാറ്റിയത്.

തര്‍ക്കം ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി ഒത്തുതീര്‍ക്കുകയായിരുന്നു. ബസിലെ യത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.