ബസ് കാത്ത് നില്‍ക്കുകയായിരുന്ന 28 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

single-img
29 September 2017

28 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. 24 മണിക്കൂറിനിടെ 23 പേര്‍ ചേര്‍ന്നാണ് യുവതിയെ അതിക്രൂര ബലാത്സംഗത്തിനിരയാക്കിയത്. റോഡില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് കാറിലേക്ക് വലിച്ചിടുകയായിരുന്നു.

തുടര്‍ന്ന് മണിക്കൂറുകളോളം കാറില്‍വെച്ചു തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്നു. മറ്റ് ആറ് പേരെ കൂടി ഇരുവരും പിന്നീട് വിളിച്ചു വരുത്തി തന്നെ ഉപദ്രവിച്ചുവെന്നും യുവതി പറയുന്നു.

പിന്നീട് പലാന ഗ്രാമത്തിലെ സര്‍ക്കാര്‍ പവ്വര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തുവെന്നും യുവതി പോലീസില്‍ നല്‍കിയ പരാതി ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ കേസെടുത്ത പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പേരു വ്യക്തമാക്കിയ രണ്ടുപേര്‍ക്കും, അഞ്ജാതരായ 21 പേര്‍ക്കുമെതിരെയാണ് പോലീസ് കേസ്. കുടുതല്‍ പേരെ വിളിച്ചു വരുത്താന്‍ ഡയല്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. രാജസ്ഥാനിലെ ബികാനേറില്‍ സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു നിര്‍ഭയ സംഭവിച്ചത്. ഡല്‍ഹി ന്യൂഫ്രഞ്ച് കോളനി സ്വദേശിനിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്.