വി.എസ്. അച്യുതാനന്ദന്‍ പ്രണയഗാനം പാടി: സദസ് കയ്യടിച്ചു

single-img
28 September 2017

ജി.ദേവരാജന്റെ പേരിലുള്ള ശക്തിഗാഥ പുരസ്‌കാരം സമ്മാനിക്കുന്നതിനിടെയായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്റെ ഗാനാലാപനം. ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..’ എന്ന ഹിറ്റ് പ്രണയ ഗാനമായിരുന്നു വിഎസ് പാടിയത്.

വിഎസിന്റെ പാട്ടിനെ കയ്യടിയോടെ ഗായകന്‍ ജയചന്ദ്രനും തിരുവനന്തപുരം വിജെടി ഹാളിലെ സാംസ്‌കാരിക സദസും സ്വീകരിച്ചു.

പുരസ്‌കാരം നല്‍കിയ ശേഷം ദേവരാജന്റെയും ജയചന്ദ്രന്റെയും സംഗീത സംഭാവനകളേക്കുറിച്ച് എഴുതി തയാറാക്കിയ പ്രസഗം നടത്തുകയായിരുന്നു വിഎസ്. ഇതിനിടയിലാണ് വിഎസ് പാടിയത്.