വ്യോമസേനാ വിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണു

single-img
28 September 2017

വ്യോമസേനാ വിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണു. ഹൈദരാബാദ് നഗരത്തിന് സമീപം കീസരയിലാണ് രാവിലെ 11 മണിയോടെ വിമാനം തകര്‍ന്നുവീണത്. ഒരു പൈലറ്റ് മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം പറത്തിയിരുന്ന അമാന്‍ പാണ്ഡെ പരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നു പോലീസ് അറിയിച്ചു.