സാരിയൊക്കെ അഴിച്ച് ഒരു സ്ത്രീ മുറിക്കുള്ളില്‍; അവരെ കണ്ട് ഞെട്ടിപ്പോയെന്ന് മണിയന്‍പിള്ള രാജു

single-img
28 September 2017

സിനിമാ ലോകത്തെ രസകരമായ നിരവധി അനുഭവങ്ങള്‍ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലൂടെ മണിയന്‍പിള്ള രാജു വെളിപ്പെടുത്തിയിരുന്നു. മുണ്ടുകടയുടെ ഉദ്ഘാടനത്തിന് പോയ ജയറാമിന്റെ കഥയും ശ്രീനിവാസന്റെ വിവാഹവും എല്ലാം മണിയന്‍പിള്ള രാജു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ നടന്ന രസകരമായ സംഭവവും പുറത്തുവന്നിരിക്കുകയാണ്.

ചെന്നൈയിലെ പാംഗ്രോവ് ഹോട്ടലിലെ അഞ്ഞൂറ്റിനാലാം നമ്പര്‍ മുറിയിലായിരുന്നു ഞാന്‍ സ്ഥിരമായി താമസിക്കുന്നത്. ചെന്നൈയില്‍ താമസമാക്കും മുമ്പ് പ്രിയന്റെ താമസവും എന്റെ കൂടെയായിരുന്നു. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞു വന്നു കിടന്ന ഞാന്‍ ഉറങ്ങി.

ആ സമയം പ്രിയന്‍ എത്തിയിരുന്നില്ല. പ്രിയന്‍ വരുമ്പോള്‍ എന്റെ ഉറക്കം പോകേണ്ടെന്ന് കരുതി കതക് വെറുതെ ചാരിവെച്ചിരുന്നു. ഉറക്കത്തിനിടയ്ക്ക് പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി. ഞാന്‍ ഞെട്ടിയെഴുന്നേറ്റു നോക്കുമ്പോള്‍ ഒരു സ്ത്രീ സാരിയൊക്കെ അഴിച്ചു കയ്യില്‍ പിടിച്ചു നില്‍ക്കുകയാണ്.

അവര്‍ നമ്പര്‍ തെറ്റി ഈ മുറിയില്‍ വന്നുകയറി സാരിയൊക്കെ അഴിച്ചു ലൈറ്റിട്ടപ്പോള്‍ ഞാന്‍ കിടന്ന് ഉറങ്ങുന്നു. പേടിച്ച് നിലവിളിച്ചതാണ്. ഞാന്‍ കണ്ണുതിരുമ്മി ഉണര്‍ന്നു വരുമ്പോള്‍ അവര്‍ എന്നോട് ചൂടാകാന്‍ തുടങ്ങി. അവരുടെ മുറിയില്‍ ഞാന്‍ ചെന്നുകയറിയെന്നു പറഞ്ഞാണു വഴക്ക്.

ഞാന്‍ പറഞ്ഞു, ഇതെന്റെ മുറിയാണ്, നിങ്ങള്‍ക്കാണ് മുറി മാറിയത്. ഒടുവില്‍ അവര്‍ക്കാണ് തെറ്റിയതെന്നു മനസിലായപ്പോള്‍ സാരിയൊക്കെ വലിച്ചെടുത്തു സോറിപറഞ്ഞു കൊണ്ട് ഒരൊറ്റയോട്ടമായിരുന്നെന്നും മണിയന്‍പിള്ള രാജു പറയുന്നു.