രാമലീലയെ പിന്തുണച്ച് സംവിധായകന്‍ ലാല്‍ ജോസ്: ‘സിനിമയോടൊപ്പം, അവനോടൊപ്പം’

single-img
28 September 2017

രാമലീലയെ പിന്തുണച്ച് സംവിധായകന്‍ ലാല്‍ ജോസ്. ഫേസ് ബുക്കിലാണ് ലാല്‍ ജോസിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം. രാമലീലയുടെ പോസ്റ്ററിനൊപ്പമാണ് സിനിമയൊടൊപ്പം, അവനോടൊപ്പം എന്ന് ലാല്‍ ജോസ് ഹാഷ് ടാഗിട്ടത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ആരോപണമുയര്‍ന്ന ഘട്ടത്തില്‍ ലാല്‍ ജോസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ കഴിഞ്ഞ 26 വര്‍ഷമായി അറിയാമെന്നും ആരെല്ലാം കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഒപ്പമുണ്ടെന്നുമാണ് ലാല്‍ ജോസ് നേരത്തെ ഫേസ് ബുക്കില്‍ കുറിച്ചത്. ദിലീപിനൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്യുകയുണ്ടായി.