ദുബായിലേക്ക് പോകാന്‍ വെറും 5000 രൂപ: ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍കുറവ്

single-img
28 September 2017

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനയാത്രാനിരക്കില്‍ വന്‍കുറവ്. ദുബായിലേക്ക് കൊച്ചിയില്‍നിന്ന് ഇപ്പോള്‍ 5000 രൂപ മുതലുള്ള നിരക്കുകള്‍ ലഭ്യമാണ്. ദുബായിലേക്കും അബുദാബിയിലേക്കും ഷാര്‍ജയിലേക്കും ഇപ്പോള്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നും 10000 രൂപയ്ക്കു മുതല്‍ മടക്കയാത്രാ ടിക്കറ്റുകള്‍ ലഭ്യമാണ്.

ഓണാവധിക്കാലം കഴിഞ്ഞതോടെ കേരളത്തില്‍നിന്നു ഏതാണ്ടെല്ലാ വിമാനക്കമ്പനികളും നിരക്കിളവുമായി രംഗത്തുണ്ട്.
കുവൈത്ത്, മസ്‌കറ്റ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കുകളില്‍ ഇപ്പോള്‍ ഇതേ അനുപാതത്തില്‍ കുറവുണ്ട്.

ക്രിസ്തുമസ്, പുതുവല്‍സര തിരക്കു വരുന്നതു വരെ ഈ നിരക്കുകള്‍ നിലവിലുണ്ടാകുമെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. നവംബറിലും ഡിസംബറിലും ഇത് പതിനയ്യായിരത്തോളമായി ഉയരാന്‍ സാധ്യതയുണ്ട്.

ഡിസംബര്‍ അവസാനത്തോടെ വീണ്ടും ഉയരുന്ന നിരക്ക് ഏതാനും മാസങ്ങള്‍ ഉയര്‍ന്നു തന്നെ നില്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഉംറ തീര്‍ഥാടകരുടെ തിരക്കുള്ളതിനാല്‍ സൗദിയിലെ ജിദ്ദ, ദമാം, റിയാദ് സെക്ടറുകളിലെ നിരക്കുകളില്‍ ഇപ്പോള്‍ കാര്യമായ കുറവുണ്ടായിട്ടില്ല.