ബെര്‍ത്ത് ഡേ ആഘോഷത്തിനിടെ ജ്യൂസെന്ന് കരുതി സല്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണാന്ത്യം

single-img
28 September 2017

ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ ശീതളപാനീയത്തിനു പകരം സള്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ മരിച്ചു. ബെംഗളൂരുവിലെ കെല്ലാരിയില്‍ ബുധനാഴ്ചയാണ് ജന്മദിനത്തെ ദുരന്തദിനമാക്കി മാറ്റിയ സംഭവം നടന്നത്.

സഹില്‍ ശങ്കര്‍, ആര്യന്‍ സിംഗ് എന്നീ എട്ടും, ഒമ്പതും വയസ് പ്രായമുള്ളവരാണ് മരിച്ചത്. സഹിലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

ഭക്ഷണത്തിന് ശേഷം ഇരുവരും വീട്ടില്‍ കുപ്പിയില്‍ സൂക്ഷിച്ച സള്‍ഫ്യൂരിക് ആസിഡ് ശീതളപാനീയമാണെന്ന് കരുതി കുടിക്കുകയായിരുന്നു. സഹിലിന്റെ പിതാവ് സ്വര്‍ണപ്പണിക്കാരനാണ്.

സ്വര്‍ണം ഉരുക്കുന്നതിനായി സൂക്ഷിച്ച സല്‍ഫ്യൂരിക് ആസിഡ് കുട്ടികള്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.