വളര്‍ത്താന്‍ മാര്‍ഗ്ഗമില്ല; പത്തനംതിട്ടയില്‍ രണ്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ മാതാവ് വേണ്ടെന്നുവച്ചു

single-img
27 September 2017

പത്തനംതിട്ട: വളര്‍ത്താന്‍ മാര്‍ഗ്ഗമില്ലെന്ന് പറഞ്ഞ് രണ്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ മാതാവ് ശിശുക്ഷേമ സമിതിക്ക് കൈമാറി. വടശ്ശേരിക്കര സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് കുഞ്ഞിന്റെ മാതാവ്. കുഞ്ഞിനെ വളര്‍ത്താനും സംരക്ഷിക്കാനും മാര്‍ഗമില്ലെന്ന് പ്രസവിച്ച ദിവസം തന്നെ മാതാവ് ആശുപത്രി അധികൃതരോട് പറയുകയായിരുന്നു.

ഇതേതുടര്‍ന്നാണ് അധികാരികള്‍ ചൈല്‍ഡ്‌ലൈനില്‍ വിവരം അറിയിച്ചത്. യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ആരുടെയും പ്രേരണയാല്‍ അല്ല, സ്വമനസാലെയാണ് താന്‍ കുഞ്ഞിനെ നല്‍കിയതെന്ന് മാതാവ് പറയുന്നു.

കുഞ്ഞിന്റെ മാതാവില്‍ നിന്നും സമ്മതപത്രം ഒപ്പിട്ടു വാങ്ങിയതായി ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ചെല്‍ഡ്‌ലൈന്‍ അധികൃതര്‍ കുഞ്ഞിനെ ഇന്നലെ ശിശുക്ഷേമ സമിതി അധികൃതര്‍ക്ക് കൈമാറി.