വിമാനം പറത്തിക്കൊണ്ടിരിക്കേ പൈലറ്റ് മരിച്ചു: ഇത്തിഹാദ് എയര്‍വേസ് അടിയന്തരമായി ലാന്‍ഡ് ചെയ്തു

single-img
27 September 2017

ഇന്ന് രാവിലെ അബൂദബിയില്‍നിന്ന് നെതര്‍ലാന്‍ഡ്‌സിലേക്ക് പോയ ഇത്തിഹാദ് എയര്‍വേസിന്റെ വിമാനത്തിലാണ് ദാരുണമായ സംഭവം. പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തരമായി വിമാനം താഴെ ഇറക്കുകയുമായിരുന്നു. കുവൈത്ത് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടനെ ഡോക്ടര്‍മാരെത്തി പൈലറ്റിനെ പരിശോധിച്ചു. അപ്പോഴേക്കും പൈലറ്റ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.