‘വിമാനത്തിന്റെ ചിറക് പോയി; നിങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കിക്കോളൂ’: മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

single-img
27 September 2017

കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ പാതയിലാണെന്ന് വിമര്‍ശിച്ച മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പ്രസ്താവനയെ ആയുധമാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

‘ലേഡീസ് ആന്റ് ജന്റില്‍മാന്‍, ഇത് നിങ്ങളുടെ സഹ പൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി സ്ഥാനം ഉറപ്പിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ പൊഴിഞ്ഞു പോയിരിക്കുകയാണ്’ എന്നായിരുന്നു രാഹുല്‍ പരിഹാസ രൂപേണ ട്വീറ്റ് ചെയ്തത്.

സമ്പദ്‌വ്യവസ്ഥ മുങ്ങിക്കൊണ്ടിരിക്കുയാണെന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം. സാമ്പത്തിക മാന്ദ്യത്തെകുറിച്ച് താന്‍ പറയുന്നത് ബി.ജെ.പിയിലെ ഭൂരിപക്ഷ വ്യക്തികളുടെ അഭിപ്രായമാണെന്നും എന്നാല്‍ പാര്‍ട്ടിയെ പേടിച്ച് പലരും ഇത് തുറന്നു പറയുന്നില്ലെന്നും സിന്‍ഹ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.